സംസ്ഥാനത്തെ വാണിജ്യനികുതി വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ വീണ്ടും കുറവ്.

single-img
15 January 2014
സംസ്ഥാനത്തെ വാണിജ്യനികുതി വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ വീണ്ടും കുറവ്. സപ്തംബറിലും ഒക്ടോബറിലും 17 ശതമാനം വളര്‍ച്ച നേടിയെങ്കിലും ഡിസംബറില്‍ വളര്‍ച്ചാനിരക്ക് വെറും എട്ടുശതമാനമായി. നികുതിവരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതിനാല്‍ ഇത്തവണ ബജറ്റില്‍ ഇനിയും നികുതി ചുമത്തിയിട്ടില്ലാത്ത പുതിയ മേഖലകള്‍ കണ്ടെത്തി നികുതി ഈടാക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ജനങ്ങളെ കൂടുതല്‍ നേരിട്ട് ബാധിക്കാത്തതും വിലക്കയറ്റത്തിന് ഇടവരുത്താത്തതുമായ നികുതി നിര്‍ദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. ഏതുവിധേനയും വരുമാനം വര്‍ധിപ്പിക്കേണ്ട സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ വന്‍തോതില്‍ അധികവിഭവസമാഹരണം പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ജനവരി 24 നാണ് സംസ്ഥാനബജറ്റ്.