ജീവനുള്ളയാളെ പോസ്റ്റുമോര്‍ട്ടത്തിനയച്ച് ജാര്‍ഖണ്ഡ് പോലീസ് ചരിത്രം സൃഷ്ടിച്ചു

single-img
15 January 2014

Jharkhand-Mapജാര്‍ഖണ്്ഡിലെ ധന്‍ബാദില്‍ അബോധാവസ്ഥയില്‍ കണ്്‌ടെത്തിയ യാചകന്‍ മരിച്ചതാണെന്നു കരുതി ഡോക്ടര്‍മാരില്‍ നിന്നും മരണം ഉറപ്പാക്കാതെ ധന്‍ബാദ് പോലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ പോസ്റ്റുമാര്‍ട്ടവും കാത്തുകിടന്ന യാചകനു ജീവനുണ്്‌ടെന്നു ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരിലൊരാള്‍ വിവം പോലീസില്‍ അറിയിച്ചു. ഉടന്‍തന്നെ ആംബുലന്‍സുമായി സ്ഥലതെത്തിയ പോലീസ് യാചകനെ ആശുപത്രിയിലേക്ക് മാറ്റി.

പക്ഷേ ചൊവാഴ്ച വൈകിട്ടോടെ ഏകദേശം അറുപതു വയസ് പ്രായം തോന്നിക്കുന്ന യാചകന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, പോലീസ് നടപടി വിമര്‍ശനവിധേയമായിടുണ്്ട്. പോലീസിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് സംബവത്തിലൂടെ പുറത്തുവന്നിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരിക്കുകയാണ്.