ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗതം തടസപ്പെട്ടു

single-img
15 January 2014

fog_delhiകനത്ത മൂടല്‍മഞ്ഞ് രാജ്യതലസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനഗതാഗതം തടസപ്പെട്ടു. മഞ്ഞ് റെയില്‍, വ്യോമഗതാഗതത്തെയും സാരമായി ബാധിക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണെ്ടന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഈര്‍പ്പവും തണുത്ത കാറ്റും ശക്തമായതിനാല്‍ അടുത്ത ദിവസങ്ങളില്‍ 600 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ ദൂരക്കാഴ്ച ചുരുങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പു നല്കിയിട്ടുണ്ട്.