സി.പി. ജോണ്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

single-img
15 January 2014

Johnസിഎംപി നേതാവ് സി.പി.ജോണ്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സി.പി. ജോണും സിഎംപി ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കോട്ടുമലയും പാണക്കാട്ടെത്തിയത്. സിഎംപിയിലെ പ്രതിസന്ധി ലീഗ് നേതൃത്വത്തെ ധരിപ്പിക്കുന്നതിനാണു കൂടിക്കാഴ്ച നടത്തിയത്. പ്രതിസന്ധി കൂട്ടായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന നിലപാടാണു ലീഗ് നേതാക്കള്‍ പ്രകടിപ്പിച്ചത്. യുഡിഎഫുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ താത്പര്യം സിഎംപി നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു.