ജഡ്ജിമാര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍; പരിശോധനക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് സുപ്രീം കോടതി

single-img
15 January 2014

India Supreme Courtസുപ്രീം കോടതി മുന്‍ ജഡ്ജിയും ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റീസ് സ്വതന്തര്‍ കുമാറിനെതിരേ പീഡനക്കുറ്റം ആരോപിച്ച് നിയമ വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം. നിയമം അറിയാവുന്ന വിദ്യാര്‍ഥിനി സംഭവം കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷമാണോ പരാതി നല്‍കുന്നതെന്ന് കോടതി ചോദിച്ചു.

തനിക്ക് പരാതി ഉന്നയിക്കാന്‍ ഒരു വേദി പോലും ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോടതി ലൈംഗികാരോപണങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന് നിര്‍ദ്ദേശം വെച്ചത്.