സിബിഐയ്ക്ക് സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ തീരുമാനം

single-img
15 January 2014

cbiകേന്ദ്ര സര്‍ക്കാര്‍ സിബിഐയ്ക്ക് ഭാഗീകമായി സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ തീരുമാനിച്ചു. സിബിഐ ഡയറക്ടര്‍ക്ക് ഇതേതുടര്‍ന്ന് സെക്രട്ടറിയുടെ പദവിയും ലഭിക്കും. 15 കോടി രൂപ വരെയുള്ള സാമ്പത്തിക നയങ്ങളില്‍ പുതിയ തീരുമാനപ്രകാരം ഡയറക്ടര്‍ക്ക് തന്നെ തീരുമാനമെടുക്കാം. ഇനി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ സി.ബി.ഐക്ക് സാമ്പത്തികച്ചിലവുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാം.

എന്നാല്‍ സാമ്പത്തിക സ്വയംഭരണമല്ലാതെ സിബിഐയ്ക്ക് പൂര്‍ണമായും സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും കൂടുതല്‍ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രിത സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചത്.