രാഹുലിനെതിരെ കേസില്ല : അഡ്വ.മുജീബ് റഹ്മാനെതിരെ യൂത്ത് കോണ്ഗ്രസ്സിന്റെ പരാതി

single-img
15 January 2014

യൂത്ത് കോണ്ഗ്രസ്സിന്റെ യുവകേരള യാത്രയ്ക്കിടെ പോലീസ് ജീപ്പിനു മുകളില്‍ കയറിയിരുന്നു യാത്ര ചെയ്ത കോണ്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന്  പോലീസ്. സുരക്ഷ പ്രശ്‌നം മുന്‍ നിര്‍ത്തി എസ്പിജിക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ ജീപ്പിന് മുകളില്‍ കയറിയത് എന്നാണ് പോലീസിന്റെ വിശദീകരണം. നിയമവശങ്ങള്‍ നന്നായി പരിശോധിച്ചതിന് ശേഷമേ കേസ് എടുക്കുന്നതിനെപ്പറ്റി ചിന്തിക്കൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധി വിഷയം ചര്‍ച്ചയാക്കിയ എന്‍ സി പി നേതാവ് അഡ്വ . മുജീബ് റഹ്മാനെതിരെ  യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കി.മുജീബ് റഹ്മാന്‍ രാഹുലിനെതിരെ പരാതി നല്‍കാന്‍ ഉപയോഗിച്ച ലെറ്റര്‍ പാഡില്‍ ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ്സിന്റെ മുദ്ര ആലേഖനം ചെയ്തിട്ടുണ്ട് എന്നാണു യൂത്ത് കോണ്ഗ്രസ് ആരോപിക്കുന്നത്.ഇത്തരത്തില്‍ തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്യുകയും രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മുജീബ് റഹ്മാനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സുധീര്‍ എറണാകുളം റേഞ്ച് ഐ ജി പദ്മകുമാറിനു പരാതി നല്‍കി.

1604408_599513230117001_1922606666_n