ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍; ഇന്ദിരാഗാന്ധിയെ മാര്‍ഗരറ്റ് താച്ചെര്‍ സഹായിച്ചുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം

single-img
15 January 2014

opraitonbluestar51984ല്‍ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ സിക്ക് തീവ്രവാദികളെ അമര്‍ച്ചചെയ്യാനായി നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു കേന്ദ്രസര്‍ക്കാരിനു ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചര്‍ ഭരണകൂടം സഹായം നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം. ബ്രിട്ടീഷ് എംപിമായ ടോം വാട്‌സണാണ് അടുത്തിടെ പരസ്യപ്പെടുത്തിയ രേഖകളുടെ ചുവടുപിടിച്ച് ആരോപണമുന്നയിച്ചത്. ഇതേത്തുടര്‍ന്നു ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അന്വേഷണത്തിനു കാബിനറ്റ് സെക്രട്ടറിക്കു ഉത്തരവു നല്‍കി.

ടോപ്പ് സീക്രട്ട്, പഴ്‌സണല്‍ എന്നു രേഖപ്പെടുത്തിയ 1984 ഫെബ്രുവരി 23ലെ ഒരു കത്തിന്റെ ചുവടുപിടിച്ചാണ് എംപിയുടെ ആരോപണം. 30 വര്‍ഷം പിന്നിട്ട ഔദ്യോഗിക രേഖകള്‍ പ്രസിദ്ധീകരിക്കാമെന്ന നയമനുസരിച്ചു ലണ്ടനിലെ ദേശീയ ആര്‍ക്കൈവ്‌സ് ആണു കത്ത് ഉള്‍പ്പെടെയുള്ളവ പരസ്യമാക്കിയത്.

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ കഴിയുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടിയതായാണ് 1984ലെ കത്തിലെ സൂചന. ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ സത്യമാണെങ്കില്‍ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടി യാദൃശ്ചികമാണെന്ന ഇന്ത്യയുടെ വാദം പൊളിയുമെന്നു ബ്രിട്ടനിലെ നെറ്റ്‌വര്‍ക്ക് ഓഫ് സിക്ക് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ഇന്ദര്‍ജിത് സിംഗ് പറഞ്ഞു.