തന്റെ സൃഷ്ടിയെച്ചൊല്ലി കലാഷ്‌നിക്കോവ് ആത്മസംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
15 January 2014

Kalashnikovതന്റെ സൃഷ്ടിമൂലം നിരവധി ജനങ്ങള്‍ കൊല്ലപ്പെട്ടതില്‍ മിഖായല്‍ കലാഷ്‌നിക്കോവ് കടുത്ത വേദന അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ട്. എ കെ 47 തുടങ്ങിയ യന്ത്രത്തോക്കുകള്‍ ഡിസൈന്‍ ചെയ്ത കലാഷ്‌നിക്കോവ് മരിക്കുന്നതിനു മുമ്പ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ മേധാവി കിറിള്‍ പാത്രിയര്‍ക്കീസിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തന്റെ സൃഷ്ടിയുടെ നശീകരണ പ്രവര്‍ത്തിക്കുമേല്‍ തനിക്കുള്ള ആത്മീയ വേദന അസഹനീയമാണെന്നു കലാഷ്‌നിക്കോവ് അന്തരിക്കുന്നതിന് ആറുമാസം മുമ്പ് അയച്ച കത്തിലെഴുതി. കൈകാര്യം ചെയ്യാനുള്ള അനായാസതയും കുറഞ്ഞ നിര്‍മാണച്ചെലവും കൊണ്ടു ലോകപ്രചാരം നേടിയ എ.കെ. 47 മൂല്‍ം കൊല്ലപ്പെട്ടവരുടെ എണ്ണം മറ്റേതൊരു ആയുധംകൊണ്ടു വധിക്കപ്പെട്ടവരുടെ എണ്ണത്തേക്കാളും പതിന്മടങ്ങ് വലുതാണ്.