ഫ്രീ സോഫ്‌റ്റ്‌വേര്‍ നയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍

single-img
15 January 2014
ഫ്രീ സോഫ്‌റ്റ്‌വേര്‍ നയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ അറിയിച്ചു. ഫ്രീസോഫ്‌റ്റ്‌വേര്‍ പ്രചാരകന്‍ സ്‌റ്റാള്‍മാനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കെ.എസ്‌.ഇ.ബിയില്‍ നടപ്പിലാക്കിയ സംവിധാനം മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നു കൂടിക്കാഴ്‌ചയില്‍ പങ്കാളിയായ വി.എസിന്റെ്‌ മുന്‍ ഐടി ഉപദേഷ്‌ടാവ്‌ ജോസഫ്‌ സി. മാത്യു വ്യക്‌തമാക്കി. കുത്തക കമ്പനികളുടെ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വിവിധ തരത്തിലുള്ള വെല്ലുവിളികളും കടന്നുവരുന്നുണ്ട്‌. സി.ഐ.ഐ. മുന്‍ കരാര്‍ ഉദ്യോഗസ്‌ഥന്‍ സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഈ അപകടത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്‌. വിദ്യാര്‍ഥികളെ ഉപഭോക്‌തരാക്കാതെ സോഫ്‌റ്റ്‌വേര്‍ മാസ്‌റ്റര്‍മാരാകാനാണു ശീലിക്കേണ്ടതെന്നു സ്‌റ്റാള്‍മാന്‍ പറഞ്ഞതു കെജരിവാള്‍ അംഗീകരിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ഫ്രീസോഫ്‌റ്റ്‌വേര്‍ നടപ്പിലാക്കുന്നതിനു യൂസര്‍ഗ്രൂപ്പുകളുടെ സഹായവും ഉണ്ടാകും. മാസ്‌കറ്റ്‌ ഹോട്ടലില്‍ 16- നു നടക്കുന്ന സ്‌പേസിന്റെ പത്താം വാര്‍ഷിക ആഘോഷത്തിലും സ്‌റ്റാള്‍മാന്‍ പങ്കെടുക്കും.