കല്ല്യാശ്ശേരി ടാങ്കര്‍ ദുരന്തം: ഗുരുതര നിയമലംഘനം നടന്നതായി റിപ്പോര്‍ട്ട്

single-img
14 January 2014

gas-tanker-fireപുലര്‍ച്ചെ നാലുമണിയോടെയുണ്ടായ കണ്ണൂര്‍ കല്യാശ്ശേരിയില്‍ ടാങ്കറിനു തീപിടിക്കാനിടയായ സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ണൂര്‍ എസ്.പി ശ്രീനിവാസ് പറഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗ്യാസ് ടാങ്കര്‍ ലോറിയില്‍ രണ്്ടു ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ അപകടം ഉണ്്ടാക്കിയ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്്ടായിരുന്നത്. ടാങ്കര്‍ ലോറി പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അപകടസ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗ്യാസ് അടുപ്പുകള്‍ കത്തിക്കരുതെന്ന നിര്‍ദേശവും പോലീസ് നല്‍കിയിടുണ്്ട്. പ്രദേശത്തെ വൈദ്യുതിബന്ധം നേരത്തെ വിച്ഛേദിച്ചിരുന്നു.
അതിനിടെ മന്ത്രി കെപി മോഹനന്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗങ്ങള്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. ഗ്യാസ് ടാങ്കര്‍ തണുപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.