ഇന്ന് തീര്ത്ഥാടനത്തിന്റ് പുണ്യദിനം- തന്ത്രി കണ്ഠര് മഹേശരര്(14/01/2014)

single-img
14 January 2014

kandararu maheshararuഇന്ന് തീര്‍ത്ഥാടനത്തിന്റ് പുണ്യദിനം. തീര്‍ത്ഥാടകര്‍ക്ക് നിര്‍വ്രിതിയുടെ നിമിഷങ്ങള്‍. തിരുവാഭരണഭൂഷിതനായ ഭഗവാനെ തൊഴുത്,മകര ജ്യോതികണ്ട് ഭക്തര്‍ മലയിറങ്ങുന്നത് അടുത്ത ഒരു വര്‍ഷത്തെ ഊര്‍ജ്ജം നേടിയാകും. ഇനിയും മകരവിളക്കിന്‍ ദര്‍ശനം കിട്ടണമെന്ന് പ്രാര്‍ത്ഥനയോടെ ഒരു മടക്കം. ശബരിമല തീര്‍ത്ഥാടനത്തിന്റ് ഏറ്റവും പവിത്രമായ ദിനമാണിത്. മകരസംക്രമപൂജയും സംക്രമാഭിഷേകവും നടക്കുന്നത് സൂര്യന് ധനുവില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിലാണ്‍. ചൊവ്വാഴ്ച ഉച്ചക്ക് 1.14 നാണ്‍ ഈ ദിവ്യമുഹൂര്‍ത്തം. അപ്പോള്‍ സംക്രമപൂജ നടക്കും, ഇതും വൈകിട്ട് ദീപാരാധനയും, പൊന്നമ്പലമേട്ടിലെ വിളക്കും, കണ്ട് തൊഴാനാണ്‍ ദിവസങ്ങളായി തീര്‍ത്ഥാടകര്‍ തമ്പടിച്ചിരിക്കുന്നത്. പരശുരാമനാല്‍ പൂര്‍വപ്രതിഷ്ഠ നടത്തിയത് സംക്രമ മുഹൂര്‍ത്തത്തിലാണെന്നും വിശേഷവഴിപാടായി സംക്രമസമയത്ത് കന്നി അയ്യപ്പന്മാരെത്തിക്കുന്ന നെയ്യാല്‍ അയ്യപ്പനാല്‍ അഭിഷേകം ചെയ്തെന്നുമുള്ള വിശ്വാസത്തെ ഉറപ്പിക്കുന്നതാണ്‍ ശബരിമലയില്‍ ഇന്നും തുടരുന്ന ചടങ്ങുകള്‍ . ഈ പുണ്യദിനത്തില്‍ എല്ലാ അയ്യപ്പഭക്തര്‍ക്കും നന്മ ഉണ്ടാകട്ടെയെന്ന് കണ്ഠര്‍ മഹേശരര്‍ ആശംസിച്ചു.