ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകഫുട്‌ബോളര്‍

single-img
14 January 2014

Shamrock Rovers v Real Madrid - Pre Season Friendly2013ലെ ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മെസ്സിയേയും റിബറിയേയും പിന്‍തള്ളി മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡിയോര്‍ പുരസ്‌കാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. രണ്്ടാം തവണയാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്. ജര്‍മനിയുടെ നദീന്‍ അംഗറര്‍ മികച്ച വനിതാ താരം.

മികച്ച പരിശീലകനുള്ള പുരസ്‌കാരം ജര്‍മനിയുടെ യുപ് ഹെന്‍കിസിനു ലഭിച്ചു. ഫിഫയുടെ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം ഐഒസി മുന്‍ പ്രസിഡന്റ് ഴാഗ് റോഗിന്. ഫെയര്‍ പ്ലേ അവാര്‍ഡിനു അഫ്ഗാനിസ്ഥാന്‍ അര്‍ഹരായി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്. ബ്രസീലിന്റെ ഇതിഹാസ താരം പെലെക്ക് ഫിഫയുടെ പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും.