Breaking News

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

rahul_362270eപാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തനിക്ക് സന്തോഷമേ ഉള്ളുവെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്. 18ന് നടക്കുന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതാണ് രാജ്യത്തിന് നല്ലത്. യുപിഎയിലെ ഘടകകക്ഷികള്‍ കൊഴിഞ്ഞുപോവുമെന്ന വാദം അദ്ദേഹം തള്ളി. ജമ്മു കാഷ്മീരിലും മഹാരാഷ്ട്രിയും സഖ്യകക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ നിലപാടുകളും പിന്തുണയ്ക്കാന്‍ കഴിയില്ല. അതുപോലെ തന്നെ നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.