പിണറായിവിജയന് വേണ്ടി ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രചാരണം:ഗണ്‍മാനെതിരെ അന്വേഷണം

single-img
14 January 2014

Gunmanസിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന് വേണ്ടി ഫേസ് ബുക്കിൽ  രാഷ്ട്രീയ പ്രചാരണം നടത്തിയ ഗണ്‍മാനെതിരെ അന്വേഷണം. ഗണ്‍മാന്‍ അനില്‍ കള്ളിയൂരിനെതിരെയാണ് ഡിജിപി അന്വേഷണം ആരംഭിച്ചത്. ഗണ്‍മാന്റെ നടപടി പോലീസ് മാര്‍ഗനിര്‍ദേശത്തിന്റെ ലംഘനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അവഹേളിച്ചും അനില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ്‌ഐ ആയ അനില്‍ പൊലീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. ഡിജിപിയുടെ നിര്‍ദ്ദേശത്തെത്തുടര്ന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണറാണ് കേസ് അന്വേഷിയ്ക്കുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വേണ്ടി അനില്‍ ഫേസ് ബുക്ക് വഴി നിരന്തരം വാര്‍ത്തകളും ചിത്രങ്ങളും നല്‍കുന്നുവെന്ന് വളരെ മുന്‍പേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഗണ്‍മാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.