സ്വകാര്യ ജയില്‍ നടത്തിയ പാക് നേതാവ് അറസ്റ്റില്‍

single-img
14 January 2014

abdulസ്വന്തം വീടിന്റെ നിലവറയില്‍ ജയില്‍ സ്ഥാപിച്ച പാക് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യക്കാരനായ അബ്ദുള്‍ റഹ്മാന്‍ കേട്രന്റെ വീടു പരിശോധിച്ച പോലീസ് അവിടെ തടവിലിട്ടിരുന്ന ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെ മോചിപ്പിച്ചു.

കേട്രന്റെ സ്വകാര്യ ഗാര്‍ഡുകള്‍ ഒരു ചെക്കുപോസ്റ്റിലെ പോലീസുകാരെ ആക്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. പോലീസുകാരെ തല്ലിച്ചതച്ച ഗാര്‍ഡുകള്‍ അവരുടെ ആയുധങ്ങള്‍ തട്ടിയെടുത്തു. കൂടുതല്‍ പോലീസുകാരെത്തി കേട്രന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. കേട്രനെയും അദ്ദേഹത്തിന്റെ പുത്രനെയും ആറു ഗാര്‍ഡുകളെയും പോലീസ് അറസ്റ്റ് ചെയ്തു. മുന്‍മന്ത്രിയായ കേട്രന്‍ ജമിയത് ഉലേമാ ഇ ഇസ്‌ലാം എന്ന പാര്‍ട്ടിയുടെ നിയമസഭാംഗമാണ്.