ജനതാ ദര്‍ബാര്‍ തന്റെ ആശയമെന്ന് നിധീഷ് കുമാര്‍

single-img
14 January 2014

Nitheesh Kumarഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ നടത്തിയ ജനപ്രിയ ജനസമ്പര്‍ക്ക പരിപാടി ജനതാ ദര്‍ബാര്‍ പരിപാടി എന്ന ആശയം ആദ്യമായി ബീഹാറിലാണ് ആരംഭിച്ചതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍. താന്‍ മുഖ്യമന്ത്രിയായതിനു ശേഷം ജനങ്ങളുടെ പരാതികള്‍ നേരിട്ടു കേള്‍ക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി പൊതുയോഗങ്ങള്‍ നടത്താറുണ്‌ടെന്നും ഇതുവഴി മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള അന്തരം കുറക്കാന്‍ സാധിച്ചെന്നും നിധീഷ് കുമാര്‍ പറഞ്ഞു. എല്ലാ തിങ്കളാഴ്ചയുമാണ് പൊതുയോഗങ്ങള്‍ നടത്തിപ്പോന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.