National

മുസാഫര്‍നഗറിലെ ഗ്രാമങ്ങളില്‍ പോലീസിനു പഞ്ചായത്തുകളുടെ വിലക്ക്

Musafarമുസാഫര്‍നഗറിലെ ഗ്രാമങ്ങളില്‍ പോലീസ് പ്രവേശിക്കുന്നതിനു പഞ്ചായത്തുകളുടെ വിലക്ക്. കലാപക്കേസുകളുമായി ബന്ധപ്പെട്ടു നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതു തടയാനാണിത്.

പോലീസ് നടപടിക്കെതിരേ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു പഞ്ചായത്തുകള്‍ കടുത്ത നടപടിയിലേക്കു കടന്നത്. വ്യാപകമായ റെയ്ഡ് നടത്തുന്ന പോലീസ് ഒരു പ്രത്യേക സമുദായത്തില്‍ മാത്രമുള്ളവരെ അറസ്റ്റ് ചെയ്യുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കലാപവുമായി ബന്ധമുണെ്ടന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ച മുഹമ്മദ്പുര്‍ റായ്‌സിംഗ് ഗ്രാമത്തില്‍ അനില്‍കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരേ ഗ്രാമവാസികള്‍ കല്ലേറു നടത്തിയിരുന്നു.