ഹൃദയത്തിന് മുറിവേറ്റാലും തകര്‍ന്നാലും ഇനി ഭയപ്പെടേണ്ട പരിഹാരം ഉണ്ട്

single-img
14 January 2014

Bypassഹൃദയത്തിന് മുറിവേറ്റാലും തകര്‍ന്നാലും ഇനി ഭയപ്പെടേണ്ട. ഒട്ടിക്കാന്‍ സൂപ്പര്‍ പശ എത്തിക്കഴിഞ്ഞു. പുതിയ കണ്ടെത്തല്‍ ശസ്ത്രക്രിയാ മേശയിലെ തുന്നിക്കൂട്ടലുകള്‍ക്ക് അവസാനംകുറിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ പ്രതീക്ഷ.എന്നാല്‍ ഈ ചര്‍മപശകള്‍ ഹൃദയത്തിലുണ്ടാവുന്ന മുറിവുകളിലും ക്ഷതങ്ങളിലും ഉപയോഗിക്കാനാവില്ല. ഹൃദയത്തിലെ രക്തംതള്ളുന്ന അറകളും കുഴലുകളും ശക്തിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പശ നില്‍ക്കില്ല.അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നിമിഷങ്ങള്‍ക്കകം മുറിവുകള്‍ കൂട്ടി യോജിപ്പിക്കുന്നതാണ് പുതിയ മരുന്ന്. മനുഷ്യഹൃദയത്തോട് സാമ്യമുള്ള പന്നിയുടെ ഹൃദയത്തില്‍ നടത്തിയ പരീക്ഷണത്തില്‍ രക്തത്തിനെയും വെള്ളത്തെയും പ്രതിരോധിക്കുന്ന പോളിമര്‍ സൂപ്പര്‍ പശ വന്‍വിജയമായിരുന്നു. രണ്ടുവര്‍ഷത്തിനകം മനുഷ്യരില്‍ അത്ഭുതപശ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.