കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 60 എണ്ണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ

single-img
14 January 2014
25899_S_coal-blockകേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 60 എണ്ണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ.ഈ കുംഭകോണ അന്വേഷണത്തില്‍നിന്നു സുപ്രീം കോടതിയുടെ അനുമതി കിട്ടിയാല്‍ ഇവയെ ഒഴിവാക്കും.
195 കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ചുള്ള അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. ഇതില്‍ 16 കേസുകളിലായാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്.
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വന്‍തട്ടിപ്പും അഴിമതിയും നടന്നതായി സി.ബി.ഐ കണ്ടത്തെുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, 60 കല്‍ക്കരിപ്പാടങ്ങള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അനുവദിച്ചതെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഇവ ഒഴിവാക്കും.
അതേസമയം സ്വകാര്യ കമ്പനികള്‍ക്ക് 2006നും 2009നുമിടയ്ക്ക് അനുവദിച്ച 26 കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കിയേക്കും. ഇതുവരെ ഖനനാനുമതി നല്‍കിയിട്ടില്ലാത്തവയാണ് ഇവ. അനുമതി റദ്ദാക്കല്‍ തീരുമാനം ഈയാഴ്ചയുണ്ടാകാനാണ് സാധ്യത.
മൊത്തം കല്‍ക്കരിപ്പാടം കേസില്‍ സി.ബി.ഐ ഇതുവരെ 16 എഫ്.ഐ.ആറാണ് എടുത്തിട്ടുള്ളത്. 1993-2004, 2006-2009 എന്നീ കാലഘട്ടങ്ങളിലെ പാട്ടവിതരണവുമായി ബന്ധപ്പെട്ടാണ് ഇവയെല്ലാം.