ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ബുദ്ധമതക്കാരുടെ ആക്രമണം

single-img
14 January 2014

Chuchശ്രീലങ്കയിലെ ഹിക്കാഡുവയില്‍ ആക്രമിസംഘം രണ്ട് ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തി. ഏഴ് ബുദ്ധ സന്യാസിമാരുള്‍പ്പെടെ 24 പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്‌ടെന്ന് ഷിന്‍ഹ്വയിലെ പോലീസ് വക്താവ് അജിത്ത് റൊഹാന പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയില്‍ നിന്നുള്ള ഉത്തരവിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങളില്‍ ദിവ്യബലി നടന്നു കൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്.