2005 ലോകഅത്‌ലെറ്റിക്‌സില്‍ ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അഞ്ജു ബോബി ജോര്‍ജിനു സ്വര്‍ണം

single-img
14 January 2014

anju-bobby-georgeഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് 2005 മൊണോക്കോയില്‍ നടന്ന ഐഎഎഎഫ് ലോകഅത്‌ലറ്റിക്‌സില്‍, ലോംഗ്ജംപില്‍ അഞ്ജു ബോബി ജോര്‍ജിനു സ്വര്‍ണം. നേരത്തെ സ്വര്‍ണം നേടിയ റഷ്യയുടെ തത്യാന കൊറ്റൊവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് മെഡല്‍ തിരിച്ചു വാങ്ങിയിരുന്നു. ഒന്നാം സ്ഥാനക്കാരി അയോഗ്യയായതോടെയാണ് വെള്ളി നേടിയ അഞ്ജുവിനു സ്വര്‍ണം ലഭിച്ചത്. ഇതോടെ ലോക അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അഞ്ജു ബോബി ജോര്‍ജ്.