ആധാര്‍: സത്യവാങ്മൂലം കേരളം പിന്‍വലിച്ചു

single-img
14 January 2014

AadharImgആധാര്‍ കാര്‍ഡിനെ എല്‍പിജി സബ്‌സിഡി അടക്കമുള്ള പദ്ധതികളുമായി ബന്ധിപ്പിക്കുന്നതില്‍ സംസ്ഥാനത്തു വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആധാറിനെ അനുകൂലിച്ചു സുപ്രീംകോടതിയിലുള്ള കേസില്‍ നല്‍കാനിരുന്ന സത്യവാങ്മൂലം കേരള സര്‍ക്കാര്‍ താത്കാലികമായി പിന്‍വലിച്ചു.

ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോ മന്ത്രിസഭയോ അറിയാതെ ആധാറിനെ അനുകൂലിച്ചു സത്യവാങ്മൂലം തയാറാക്കിയതു വിവാദമാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു സത്യവാങ്മൂലം സമര്‍പ്പിക്കുന്നതു തടഞ്ഞ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രം സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു.