ടി പി വധം :സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എം പി നേതാക്കള്‍ ആഭ്യന്തരമന്ത്രി നിവേദനം നല്‍കി

single-img
13 January 2014

TP chandrashekaran - 6ടി പി വധഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എം പി നേതാക്കള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയാണ് നിവേദനം നല്‍കിയത്. സി ബി ഐ അന്വേഷണം സംബന്ധിച്ച മുന്‍ നിലപാട് മാറ്റരുതെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കെ കെ രമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.