സീറോ ബജറ്റ് നാച്വറല് ഫാമിങ്(പലേക്കര് മോഡല്) പരിശീലനക്യാമ്പ് അടൂരില്

single-img
13 January 2014

subhash palekkarപത്തനംതിട്ട:- ക്യാമ്പ് 2014 ഫെബ്രുവരി 1 മുതല്‍ 7 വരെ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ ബസവശ്രീ സുഭാഷ് പലേക്കര്‍ നേരിട്ട് ക്രിഷിരീതി പഠിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലക്കാരനായ ശ്രീ. പലേക്കര്‍ ക്രിഷിക്കാരനും,ക്രിഷി ശാസ്ത്രജ്ഞനും തികഞ്ഞ ഗാന്ധിയനുമാണ്‍. പരമ്പരാഗത ക്രിഷിയിലെ നന്മകളെ അടിസ്ഥാനമാക്കികൊണ്ട് രൂപം കൊടുത്ത വളരെ ലളിതവും തികച്ചും ശാസ്ത്രീയവും യുക്തിഭദ്രവുമായ ഒരു ക്രിഷി രീതിയാണ്‍ സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിങ് അഥവാ ചെലവില്ലാ പ്രക്രിതി ക്രിഷി. ഒരു നാടന്‍ പശുവിന്റ് ചാണകവും മൂത്രവും കൊണ്ട് 30 ഏക്കറ് വരെ ക്രിഷി ചെയ്യാം. വേറെ വളമോ കളകീടനാശിനികളോ ആവിശ്യമില്ല. ഇന്ത്യയില്‍ ഇതിനോടകം ലളിതവും അതിനൂതനവുമായ ഈ ക്രിഷിരീതി അനുവര്‍ത്തിച്ചിട്ടുള്ള 50 ലക്ഷത്തിലേറെ കര്‍ഷകര്‍ അത്ഭുതകരമായ നേട്ടമാണ്‍ കൈവരിച്ചിരിക്കുന്നത്. പേരുകള്‍ രജിസ്റ്ററ് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ചെയര്‍മാന്‍-ഡോ. എന്‍. ഗോപാലക്രിഷ്ണന്‍ നായര്‍ ഫോണ്‍ 9446190840, ജനറല്‍ കണ്‍ വീനറ് ഫോണ്‍- 9446350670 എന്നിവരെ ബന്ധപ്പെടുക.

.