ശൗച്യാലയത്തിനുവേണ്ടി ശബ്ദമുയര്‍ത്തി രാജ്യശ്രദ്ധയാകര്‍ഷിച്ച യുവതിക്ക് ദേശീയ പുരസ്‌കാരം

single-img
13 January 2014

Savithaതന്നെ വിവാഹം കഴിച്ചുകൊണ്ടുപോയ വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്റെ ആവശ്യം പരിഗണിക്കാതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു പോന്ന യുവതിക്ക് ദേശീയ പുരസ്‌കാരം.

മധ്യപ്രദേശിലെ മുണ്ഡ്‌ലാന ഗ്രാമത്തിലെ സവിത എന്ന യുവതിയാണ് 2 ലക്ഷം രൂപയുടെ പുരസ്‌കാരത്തിനര്‍ഹയായത്. സുലഭ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയാണ് യുവതിക്ക് പുരസ്‌കാരം നല്‍കുന്നത്. വിവാഹത്തിനു ശേഷം വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന് ഭര്‍ത്താവ് ദേവ് കരണിനോട് സവിത നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ തുറന്ന സ്ഥലത്ത് തന്നെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്ന മറുപടിയാണ് സവിതക്ക് ലഭിച്ചത്.

തുടര്‍ന്ന് വീട്ടില്‍ ശൗചാലയം നിര്‍മിച്ചില്ലെങ്കില്‍ താന്‍ തന്റെ വീട്ടിലേക്കു പോകുമെന്ന് പറഞ്ഞു. എന്നിട്ടും ഫലമുണ്ടായില്ല. പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ശൗചാലയം നിര്‍മിച്ചതോടെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് മുഴുവന്‍ മാതൃകയാണ് സവിതയുടെ പ്രവൃത്തിയെന്ന് സംഘടന വ്യക്തമാക്കി.