രാഹുല്‍ ഇന്നു യുവകേരള യാത്രയില്‍ പങ്കെടുക്കും

single-img
13 January 2014

rahul_gandhiയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തുന്ന യുവകേരള യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഇന്ന് ആലപ്പുഴയിലെത്തും.

കായംകുളത്തു നിന്നു തുടങ്ങി ചാരുംമൂട് വഴി അടൂരില്‍ സമാപിക്കുന്ന ഇന്നത്തെ പദയാത്രയില്‍ ചാരുംമൂടിനും അടൂരിനുമിടയിലുള്ള ഭാഗത്തു പദയാത്രയോടൊപ്പം രാഹുല്‍ ഗാന്ധി യും സഞ്ചരിക്കും. രാഹുലിന്റെ വരവിനു മുന്നോടിയായി കഴിഞ്ഞ ദിവസം തന്നെ പ്രത്യേക വിമാനത്തില്‍ 30 അംഗ കമാന്‍ഡോ സംഘവും ആലപ്പുഴയിലെത്തിയിട്ടുണ്ട്.

വിമാനമാര്‍ഗം കൊച്ചിയിലെത്തി അവിടെ നിന്നു ഹെലികോപ്റ്ററില്‍ ഹരിപ്പാട് എന്‍ടിപിസിയില്‍ ഇറങ്ങി യുവകേരള യാത്രയിലേക്കു നീങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.