അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്ഥാന്‍.

single-img
13 January 2014

map_of_pakistanഅധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്ഥാന്‍. 1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം. ഇക്കാര്യം മുമ്പ് പലതവണ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് തസ്‌നിം അസ്‌ലം വ്യക്തമാക്കി.   ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും പിടികൂടാന്‍ അമേരിയ്ക്കയുടെ സഹായം തേടുമെന്നും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.