ലിബിയന്‍ മന്ത്രി വെടിയേറ്റു മരിച്ചു

single-img
13 January 2014

Hassenലിബിയയിലെ വ്യവസായവകുപ്പു ഡെപ്യൂട്ടിമന്ത്രി ഹസന്‍ അല്‍ദ്രൂയി അക്രമികളുടെ വെടിയേറ്റു മരിച്ചു. തലസ്ഥാനമായ ട്രിപ്പോളിക്കു കിഴക്കുള്ള ജന്മനഗരമായ സിട്രേയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഗദ്ദാഫി ഭരണകൂടത്തെ പുറത്താക്കി പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ലിബിയയില്‍ നടക്കുന്ന ആദ്യത്തെ വന്‍ രാഷ്ട്രീയ കൊലപാതകമാണിത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ ദക്ഷിണ ലിബിയയില്‍ രണ്ടുഗോത്രവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ 15 പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.