കൊല്‍ക്കത്തയിൽ പത്തൊമ്പത്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി
13 January 2014
കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയില്‍ പത്തൊമ്പത്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ജനവരി പത്തിന് വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കാമുകനും രണ്ടു കൂട്ടാളികളുമാണ് പീഡിപ്പിച്ചത്. സംഭവം അടുത്തദിവസമാണ് ബന്ധുക്കളറിയുന്നത്. മൂന്നു പ്രതികളെയും അറസ്റ്റു ചെയ്തെന്ന് പോലീസ് മേധാവി തന്മോയ് റോയ് ചൗധരി പറഞ്ഞു. പെണ്‍കുട്ടി ആസ്പത്രിയിലാണ്. 2013 ഒക്ടോബറില്‍ ജില്ലയില്‍ മറ്റൊരു പെണ്‍കുട്ടിയെ ജില്ലയില്‍ പീഡനത്തിനിരയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടു. ഡിസംബറില്‍ പെണ്‍കുട്ടിയെ തീയിട്ട് കൊന്നാണ് പ്രതികള്‍ പ്രതികാരം തീര്‍ത്തത്.