കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന്‍ കെ. ഗോദവര്‍മ്മരാജ(93) അന്തരിച്ചു

single-img
13 January 2014

Godhaകൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന്‍ കെ. ഗോദവര്‍മ്മരാജ അന്തരിച്ചു. ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി അഭിഷിക്തനായിട്ട് 19 വര്‍ഷമായി. കൊടുങ്ങല്ലൂര്‍ കോവിലകവുമായി ബന്ധപ്പെട്ട എല്ലാ ആചാരാനുഷ്ഠാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് രാജപദവിയിലിരിക്കുന്ന വലിയ തമ്പുരാനാണ്. രാമവര്‍മ്മ നാരായണന്‍ നമ്പൂതിരി തീപ്പെട്ട ശേഷം 1995ലാണ് ഗോദവര്‍മ്മരാജ വലിയ തമ്പുരാനായി സ്ഥാനാരോഹണം ചെയ്തത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ വലിയ തമ്പുരാന്‍ എത്തിയത് കൊടുങ്ങല്ലൂരിന്റെ മതസൗഹാര്‍ദരംഗത്ത് ശ്രദ്ധേയമായി. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രസംബന്ധമായ മുഴുവന്‍ ചടങ്ങുകള്‍ക്കും വലിയ തമ്പുരാന്‍ അനുമതി നല്‍കണം. എല്ലാ മലയാളമാസം ഒന്നിനും തമ്പുരാന്‍ ക്ഷേത്രദര്‍ശനത്തിനെത്തും. ഭരണിനാളുകളില്‍ അരിയളക്കുന്നതിന് തമ്പുരാന്‍ എഴുന്നള്ളും.