കേജരിവാളിന് കുടിവെള്ളമാഫിയയുടെ വധഭീഷണി: സുരക്ഷ കൂട്ടാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

single-img
13 January 2014

Kejariwalഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വധഭീഷണിയുണ്‌ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കുടിവെള്ള മാഫിയയില്‍ നിന്നാണ് വധഭീഷണിയുള്ളത്. അഴിമതിക്കെതിരേയുള്ള കേജരിവാളിന്റെ ശക്തമായ നടപടിയാണ് ഭീഷണിക്ക് കാരണമായിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ തനിക്ക് സുരക്ഷ വേണ്‌ടെന്ന നിലപാടില്‍ തന്നെയാണ് കേജരിവാള്‍. അതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുരക്ഷ വേണ്‌ടെന്ന കേരജിവാളിന്റെ അപേക്ഷ അഖിലേഷ് യാദവ് സര്‍ക്കാര്‍ തള്ളി കേജരിവാളിന് ഇസഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു.