പീഡനാരോപണം: ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരായ പരാതി സുപ്രീം കോടതി കേള്‍ക്കും

single-img
13 January 2014

swantaterkumarമുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റീസ് സ്വതന്തര്‍ കുമാറിനെതിരേ ലൈംഗിക പീഡനം ആരോപിച്ച് നിയമ വിദ്യാര്‍ഥിനി നല്‍കിയ പരാതി സുപ്രീം കോടതി കേള്‍ക്കും. സത്യവാങ്മൂവം ബുധനാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ലൈംഗികാരോപണത്തിന് വിധേയനായ ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെയുള്ള നടപടി പരിഗണക്കുമ്പോള്‍ ജസ്റ്റിസ് സ്വതന്തര്‍കുമാറിനെതിരെയും നടപടി വേണമെന്നാണ് പരാരിക്കാരുടെ ആവശ്യം. ജഡ്ജിയുടെ കീഴില്‍ ഇന്റേണ്‍ഷിപ്പിലായിരുന്ന 2011 മേയ്-ജൂണില്‍ അപമാനകരമായി സംസാരിക്കുകയും ദേഹത്തു പിടിക്കുകയും ചെയ്‌തെന്നാണു പരാതി.