മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഗള്‍ഫില്‍ തടവ് ശിക്ഷ

single-img
13 January 2014

Garfarഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ. കൈക്കൂലി കൊടുത്തെന്ന കേസില്‍ ഒമാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ ആറ് ലക്ഷം ഒമാന്‍ റിയാല്‍ (10 കോടി രൂപ) പിഴയും നല്‍കണം.

എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട ടെണ്ടര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജുമാ എന്ന ഒമാനി പൗരന് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ശിക്ഷ. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് വ്യവസായി ജാമ്യത്തിലായിരുന്നു. വിധി വന്ന സമയത്ത് അദ്ദേഹം ഒമാനില്‍ ഉണ്ടായിരുന്നില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് മൂന്നു ലക്ഷം ഒമാനി റിയാല്‍ കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ജുമായ്ക്കും മൂന്ന് വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. വിധി വന്നതോടെ ജുമായുടെ ബന്ധുക്കള്‍ കോടതിയില്‍ ബഹളമുണ്ടാക്കി. ഒമാനിലെ പരമോന്നത ബഹുമതിക്ക് അര്‍ഹനായ വ്യവസായിയാണ് വിവാദത്തില്‍പെട്ടത്.