ഡി.എം.കെ യില്‍ അഴഗിരിക്ക് പരിഗണനയില്ല; അനുഭാവി ജീവനൊടുക്കി

single-img
13 January 2014

noose_2297896bഡിഎംകെയില്‍ എം.കെ. അഴഗിരിക്കും അനുയായികള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ മനംനൊന്ത് അഴഗിരിയുടെ അടുത്ത അനുഭാവിയെ ജീവനൊടുക്കിയ നിലയില്‍ കണ്‌ടെത്തി. തേനി ജില്ലയിലെ കമ്പത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. കമ്പം ടൗണ്‍ സെക്രട്ടറി ആര്‍.പി.ഈശ്വരന്‍ (47) ആണ് മരിച്ചത്.

വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്‌ടെത്തിയത്. കുടുംബാംഗങ്ങളാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്‌ടെത്താന്‍ കഴിഞ്ഞില്ല. ഡിഎംകെ തെക്കന്‍ മേഖല സെക്രട്ടറി അഴഗിരിക്കും അനുയായികള്‍ക്കും ഡിഎംകെയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ വലിയ വിഷമത്തിലായിരുന്നു ഈശ്വരനെന്ന് മരുമകന്‍ പോലീസിന് മൊഴി നല്‍കി.

സംഭവം തേനിയിലെയും മധുരയിലെയും ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഈശ്വരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ആശുപത്രി പരിസരത്ത് എത്തിയത്. എന്നാല്‍ അഴഗിരി ചെന്നൈയില്‍ ആയതിനാല്‍ മൃതദേഹം കാണാന്‍ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.