ഷേക്ക് ഹസീന ബംഗ്‌ളാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
13 January 2014

Hasseenaഷേക്ക് ഹസീന മൂന്നാംതവണയും ബംഗ്‌ളാദേശിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 29 കാബിനറ്റ് മന്ത്രിമാരും 17 സഹമന്ത്രിമാരും രണ്ടു ഡെപ്യൂട്ടി മന്ത്രിമാരും ഉള്‍പ്പെടെ 48 അംഗ മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബിഎന്‍പി പാര്‍ട്ടിയും സഖ്യകക്ഷികളും ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ അവാമി ലീഗ് നാലില്‍മൂന്നു ഭൂരിപക്ഷം നേടി. ഇലക്്ഷന്‍ അക്രമങ്ങളില്‍ 21 പേര്‍ക്കു ജീവഹാനി നേരിട്ടു. ഇന്നലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ബംഗ്‌ളാ പ്രസിഡന്റ് അബ്ദുള്‍ ഹമീദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആയിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികാധികാരികളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരും വിദേശ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.