ആറുമാസത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

single-img
13 January 2014

ARYADAN_MUHAMMEDആറുമാസത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് നഗര പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജവികസന പദ്ധതിയുടെ (ആര്‍.എ.പി.ഡി.ആര്‍.പി.) നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വീടുകളിലും ആറുമാസത്തിനകം വൈദ്യുതി എത്തിക്കും. മാര്‍ച്ചിന് മുമ്പുതന്നെ കോഴിക്കോടും മലപ്പുറവും ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ ഇത് പൂര്‍ത്തിയാകും.ചീമേനിയില്‍ സര്‍ക്കാറിന്റെ കൈവശമുള്ള 2000-ത്തോളം ഏക്കര്‍ സ്ഥലത്ത് എല്‍.എന്‍.ജി. പ്ലാന്‍റിന് പദ്ധതിയുണ്ട്. ഇത് പൂര്‍ത്തിയായാല്‍ നല്ലളത്തെ ഡീസല്‍ പ്ലാന്‍റും എല്‍.എന്‍.ജി.ആക്കും. മലബാറിലെ എല്ലാ ജില്ലകളിലും 100 മെഗാവാട്ട് ഉത്പാദിപ്പിക്കാവുന്ന പ്ലാന്‍റുകള്‍ സ്ഥാപിക്കും.എന്നാല്‍, എല്‍.എന്‍.ജി. കൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണുള്ളത്. വാതകപൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം തടസ്സം ഉയര്‍ന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. പക്ഷേ, പദ്ധതി ഏത് വിധേനയും നടത്താനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.