ആധാര്‍കാർഡ്‌ :സുപ്രീംകോടതിയില്‍ പദ്ധതിയെ അനുകൂലിച്ചു സംസ്‌ഥാന സര്‍ക്കാര്‍

single-img
13 January 2014

Aadhar-Cardആധാര്‍കാര്‍ഡിന്റെ സാധുതയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ പദ്ധതിയെ അനുകൂലിച്ചു സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കും. ഇടനിലക്കാരനെ ഒഴിവാക്കി സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്ക്‌ എത്തിക്കാന്‍ ആധാര്‍ കാര്‍ഡ്‌ സഹായമാകുമെന്ന നിലപാടാണ്‌ കേരളത്തിനുള്ളത്‌. സ്‌കുള്‍ പ്രവേശനത്തിന്‌ ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കുന്നുണ്ട്‌. യു.ഐ.ഡി.എയുമായി സംസ്‌ഥാനം കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്‌.എന്നാല്‍, പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം.  ഇതുവരെ ചെലവാക്കിയ തുകയും കോടതിയില്‍ സമര്‍പ്പിക്കും.സത്യവാങ്മൂലം അടുത്തയാഴ്ച സമര്‍പ്പിക്കും.