അടക്കയ്ക്ക് നിരോധനം:കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിശോധിക്കാന്‍ കേന്ദ്രഭക്ഷ്യ ഗുണനിലവാര അതോറിറ്റി വിദഗ്ധ സമിതി രൂപവത്കരിച്ചു

single-img
13 January 2014

adkkaഅടക്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിശോധിക്കാന്‍ കേന്ദ്രഭക്ഷ്യ ഗുണനിലവാര അതോറിറ്റി വിദഗ്ധ സമിതി രൂപവത്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ടശേഷമായിരിക്കും സമിതി അന്തിമ ശുപാര്‍ശ സമര്‍പ്പിക്കുക. അടയ്ക്ക ആരോഗ്യത്തിന് ഹാനികരമായ വസ്തുവായി കണക്കാക്കി നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യമന്ത്രാലയം ഈയിടെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടത്. അടയ്ക്കയുടെ ദോഷവശങ്ങള്‍ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.അടയ്ക്കയില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് എതിരഭിപ്രായം. അടയ്ക്ക നിരോധിക്കണമെന്ന ശുപാര്‍ശ വളരെ പെട്ടെന്ന് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണറിയുന്നത്.