കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ റാലി

single-img
13 January 2014
Viswasകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ റാലി. ജന്‍ വിശ്വാസ് റാലിക്ക് നേതൃത്വം നല്‍കിയ കുമാര്‍ വിശ്വാസ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു.അമേഠിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് കുമാര്‍ വിശ്വാസ് ആരോപിച്ചു. സ്വന്തം മണ്ഡലത്തിലെ ഒരു പ്രശ്‌നം പോലും രാഹുല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് അമേഠിയിലെത്തുന്ന രാഹുല്‍ പിന്നീട് ജനങ്ങളെ അവഗണിക്കുകയാണ് പതിവ്.എന്നാൽ  റാലിയില്‍ പങ്കെടുക്കാന്‍ അമേഠിയിലേക്ക് പോയ വിശ്വാസിനെ ഏതാനുപേര്‍ കരിങ്കൊടി കാണിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ക്കുനേരെ കല്ലേറും ചീമ്മുട്ടയേറും ഉണ്ടായി.