സി.കെ ജാനുവും ഗീതാനന്ദനും ആംആദ്മിയില്‍ ചേരുന്നു

single-img
13 January 2014

Januആദിവാസി ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനുവും ഗീതാനന്ദനും ആംആദ്മി പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഗോത്രമഹാസഭാ സംസ്ഥാനകമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ എന്ന് സി.കെ ജാനു അറിയിച്ചു.

സംസ്ഥാനത്ത് മാറിവരുന്ന സര്‍ക്കാരുകള്‍ എല്ലാംതന്നെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെടുന്നു. അതേസമയം ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രകടനപത്രിക അവര്‍ പാലിക്കുന്നുണെ്ടന്നും ഇതാണ് ആംആദ്മിയില്‍ ചേരാന്‍ തീരുമാനമെടുക്കാനുള്ള കാരണമെന്നും സി.കെ ജാനു പറഞ്ഞു. ഗോത്രമഹാസഭാ യോഗത്തിനു ശേഷം എഎപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം കെ.എം ഷാജഹാനും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.