ആ വ്യക്തിയുടെ പേര് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

single-img
11 January 2014

swantaterkumarലൈംഗികാരോപണ വിധേയനായ സുപ്രീം കോടതി ജഡ്ജിയുടെ പേരു പുറത്ത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പീഡിപ്പിച്ചതായി കോല്‍ക്കത്തയിലെ നിയമവിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരിക്കെയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ലൈംഗികാരോപണം നേരിടുന്ന രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് സ്വതന്തര്‍ കുമാര്‍. നേരത്തെ മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് എ.കെ. ഗാംഗുലിക്കുനേരെയും സമാനമായ രീതിയിലുളള ആരോപണം ഉയര്‍ന്നിരുന്നു.