കെജരിവാളിനു സുരക്ഷ നല്‍കുന്നുണ്ട്: സുശീല്‍ കുമാര്‍ ഷിന്‍ഡെ

single-img
11 January 2014

IN10_SHINDE_1204623gഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ അറിയാതെ തന്നെ അദ്ദേഹത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്‌ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഡല്‍ഹി പോലീസ് അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നതിനായി മൂന്നു തവണ സമീപിച്ചിരുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടി ഓഫീസിനു നേരേ കഴിഞ്ഞ ദിവസം ആക്രമണം നടന്ന ശേഷവും സുരക്ഷ വേണ്‌ടെന്ന നിലപാടാണ് കെജരിവാള്‍ സ്വീകരിച്ചത്.

കെജരിവാളിനേപ്പോലുള്ള ഒരു വിവിഐപിക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് ചുമതലയേറ്റതു മുതല്‍ കെജരിവാളിനു സുരക്ഷ നല്‍കിയിരുന്നതായും ഷിന്‍ഡെ വ്യക്തമാക്കി. അദ്ദേഹത്തിന് പൈലറ്റോ എസ്‌കോര്‍ട്ടോ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കെജരിവാളിന്റെ സുരക്ഷ സംബന്ധിച്ച് പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്‌ടെന്നും ഷിന്‍ഡെ വ്യക്തമാക്കി.