പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

single-img
11 January 2014

sara josephപ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായാറാഴ്ച ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു.ആം ആദ്‌മിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതാണ്‌. കേരളത്തിലും ആം ആദ്‌മി പ്രസക്‌തമാണെന്നും ആവശ്യമാണെന്നും തിരിച്ചറിഞ്ഞാണ്‌ താന്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്ന്‌ അവര്‍ തൃശൂരില്‍ പറഞ്ഞു .ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഭരണം നടത്താനുള്ള ആം ആദ്മിയുടെ ആത്മാര്‍ത്ഥതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് സാറാ ജോസഫ് പറഞ്ഞു. ജനങ്ങളോട് യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയില്ലാത്തവരായി മുഖ്യാധാരരാഷ്ട്രീപ്രസ്ഥാനങ്ങള്‍ മാറിയെന്നും വോട്ടിന് മാത്രമാണ് അവര്‍ ജനങ്ങളെ തേടിവരുന്നതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.ഇതോടെ ഡല്‍ഹി അസംബ്‌ളി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ആംആദ്‌മി പാര്‍ട്ടിക്ക്‌ ആരാധകര്‍ ഏറുന്നു .