കറാച്ചി പോലീസ് മേധാവിയെ താലിബാന്‍ വധിച്ചു

single-img
11 January 2014

map_of_pakistanഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന കറാച്ചിയിലെ പോലീസ് സൂപ്രണ്ട് ചൗധരി അസ്‌ലമിനെ വ്യാഴാഴ്ച താലിബാന്റെ ചാവേര്‍ ഭടന്‍ കാര്‍ബോംബ് ആക്രമണത്തില്‍ കൊലപ്പെടുത്തി. പോലീസ് മേധാവിയുടെ ഡ്രൈവര്‍, ഗാര്‍ഡ് എന്നിവരും കൊല്ലപ്പെട്ടു. നാലു പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.

താലിബാനെതിരേയും കുറ്റവാളി സംഘങ്ങള്‍ക്ക് എതിരേയും കര്‍ശന നടപടി എടുത്ത അസ്‌ലമിനെ വധിക്കാന്‍ ഇതിനുമുമ്പും ശ്രമമുണ്ടായിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞെന്നും സിന്ധ് പോലീസ് ആവശ്യമായ നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചു.