ഉള്ളി ഉപയോഗിക്കുന്നത് കുറച്ചാല്‍ വില താനേ കുറയുമെന്ന് സുപ്രീം കോടതി

single-img
11 January 2014

India Supreme Courtഉള്ളി ഉപയോഗിക്കുന്നത് കുറച്ചാല്‍ വില താനേ കുറയുമെന്ന് സുപ്രീം കോടതി പറഞ്ഞു.ഉള്ളി, പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ അധ്യക്ഷനായ ബഞ്ചാണ് വില കുറയാന്‍ ഉള്ളിതീറ്റ കുറയ്ക്കണമെന്ന കൗതുകകരമായ ഉപദേശം നല്‍കിയത്. ഇത്തരം പൊതുതാത്‌പര്യ ഹര്‍ജികള്‍ കൊണ്ടുവന്ന്‌ സുപ്രീംകോടതിയുടെ സമയം കളയരുതെന്നും ജസ്‌റ്റിസ്‌ ബി.എസ്സ്‌ ചൗഹാന്‍ അധ്യക്ഷനായ ബഞ്ച്‌ പറഞ്ഞു.