മുഷാറഫിനു തിരിച്ചടി, സ്റ്റേ അനുവദിച്ചില്ല

single-img
11 January 2014

Pervez-Musharraf_2രാജ്യദ്രോഹക്കേസില്‍ ഈ മാസം 16നു മുഷാറഫ് ഹാജരാവണമെന്ന ഉത്തരവു സ്റ്റേ ചെയ്യാന്‍ കേസ് വിചാരണ ചെയ്യുന്ന സ്‌പെഷല്‍കോടതി വിസമ്മതിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം കേസില്‍ ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ, സുരക്ഷാ കാരണങ്ങളുടെ പേരില്‍ മൂന്നു തവണ കോടതിയില്‍ ഹാജരാവാതെ ഒഴിഞ്ഞുമാറിയ മുഷാറഫിന് ഈ ഉത്തരവു തിരിച്ചടിയാണ്. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണു മുന്‍ സൈനിക ഭരണാധികാരിയായ മുഷാറഫിനെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്. 16നു കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

മുഷാറഫിനെ പ്രവേശിപ്പിച്ചിട്ടുള്ള സായുധസേനയുടെ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടു പരിശോധിച്ചെന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ടിലില്ലെന്നും കോടതി വ്യക്തമാക്കി.