ഛത്രപതി ശിവജി ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ രണ്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു

single-img
11 January 2014

ManmohanSingh.jpg67ഛത്രപതി ശിവജി ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ രണ്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു. പ്രവര്‍ത്തനത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ ഈ വിമാനത്താവളം ആഗോളനിലവാരത്തിന്റെ ഒരളവുകോലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുന്ന ഈ ടെര്‍മിനല്‍ നമുക്ക് അഭിമാനകരവുമാണ്. ലോകനിലവാരത്തിലുള്ള വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതില്‍ നമ്മള്‍ കഠിനപ്രയത്‌നം നടത്തുകയായിരുന്നു. അത് വിജയം കണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ റേറ്റിങ് വളരെയധികം ഉയര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകനിലവാരത്തിലുള്ള വിമാനത്താവളങ്ങള്‍ ഉണ്ടാക്കാനുള്ള നമ്മുടെ കഴിവാണ് ഇത് തെളിയിക്കുന്നത്. ഒന്നാം ക്ലാസ് ടെര്‍മിനലാണിത്. വ്യോമയാന വിഭാഗത്തിന്റെ വളര്‍ച്ചയുടെ ഒരു പുതിയ അധ്യായമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.