കൊച്ചിയില്‍ എഎപിയുടെ ഓഫീസ് തുറന്നു

single-img
11 January 2014

AmAdmiആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയില്‍ തുറന്നു. നറുക്കിട്ട് തെരഞ്ഞെടുത്ത അഞ്ച് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സാറാ ജോസഫിനെ പോലെയുള്ള പലരും വരും ദിനങ്ങളില്‍ പാര്‍ട്ടിക്കൊപ്പം ചേരുമെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ് പത്മനാഭന്‍ പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എഎപി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. മറ്റ് മണ്ഡലങ്ങളിലെ കാര്യം പിന്നീട് തീരുമാനിക്കും. 64 താലൂക്കുകളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ട്.