ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു.

single-img
11 January 2014

AAM_AADMI_PARTY_RA_1280207fലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു കോടി അംഗങ്ങളെ ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി  ഇപ്പോൾ .പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ പതിനേഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കം കുറിച്ചു. ജനവരി 26 വരെയാണ് പരിപാടി. പതിനെട്ട് വയസ്സു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഒരാളെ പാര്‍ട്ടി ഭാരവാഹി ആക്കുകയുള്ളൂ. ഓണ്‍ലൈനായും അംഗത്വമെടുക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.